ആലുവ: മാർ അത്തനേഷ്യസ് ട്രോഫിക്കു വേണ്ടിയുള്ള 22-ാമത് അഖിലേന്ത്യാ ഇന്റർ സ്കൂൾ ഇൻവിറ്റേഷൻ ഫുട്ബാൾ ടൂർണമെന്റ് ജനുവരി അഞ്ചിന് വൈകിട്ട് നാലിന് ആലുവ മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ ആരംഭിക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 16 ടീമുകൾ പങ്കെടുക്കും.

ദ്രോണാചാര്യ പുരസ്കാര ജേതാവ് ഒളിമ്പ്യൻ ജിൻസി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷനാകും. ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. നഗരസഭാദ്ധ്യക്ഷൻ എം.ഒ. ജോൺ ടൂർണമെന്റ് പതാക ഉയർത്തും.

മുൻ സന്തോഷ് ട്രോഫി താരം സോളി സേവ്യർ മത്സരങ്ങളിൽ പങ്കെടുക്കുന്ന ടീമുകളെ പ്രഖ്യാപിച്ചു.
ടൂർണമെന്റിൽ പങ്കെടുക്കുന്നതിനുള്ള പ്രാദേശിക ടീമിനെ തിരഞ്ഞെടുക്കുന്നതിനായി സംഘടിപ്പിക്കുന്ന മിനി മാറ്റ് ഫുട്ബാൾ മത്സരങ്ങൾ ജനുവരി ഒന്നിന് ആരംഭിക്കും. ജില്ലയിലെ ആറ് ടീമുകൾ പങ്കെടുക്കുന്ന വെറ്ററൻസ് ഫുട്ബാൾ ടൂർണമെന്റും നടക്കും.