beecjen

കൊച്ചി: ജില്ലയിൽ വാഹനപരിശോധന കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. ഗതാഗത നിയമ ലംഘനം തടയുക ലക്ഷ്യമിട്ട് പൊലീസുമായി സഹകരിച്ചാണ് പരിശോധന . വാഹനങ്ങളിൽ വേഗപ്പൂട്ട്, ജി.പി.എസ്, അനധികൃതമായി സ്ഥാപിച്ച കളർ ലൈറ്റുകൾ, എൽ.ഇ.ഡി ലൈറ്റുകൾ, ഹൈ ബീം ലൈറ്റുകൾ, എയർഹോൺ, അമിത സൗണ്ട് ബോക്‌സുകൾ, അമിത ലോഡ് എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. ട്രാൻസ്പോർട്ട് കമ്മിഷണറുടെ നിർദ്ദേശപ്രകാരം ജനുവരി 15 വരെ പരിശോധന തുടരും.

എയർ ഹോണുകളിൽ പണികിട്ടും

റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും അനുവദനീയവും അല്ലാത്ത ലൈറ്റുകൾ ഫിറ്റ് ചെയ്തതും അമിത ശബ്ദം ഉണ്ടാക്കുന്ന എയർ ഹോണുകൾ ഘടിപ്പിച്ചതുമായ വാഹനങ്ങൾ കണ്ടെത്തിയാൽ ഫിറ്റ്‌നസ് റദ്ദാക്കുന്നതടക്കം കർശനമായ നടപടികൾ സ്വീകരിക്കും. അനധികൃത ഫിറ്റിംഗായി എയർഹോൺ ഉപയോഗിച്ചാൽ 5,000 രൂപ വരെയാണ് പിഴ.

 ലൈറ്റ് ഘടിപ്പിച്ചാലും 5000

വാഹനങ്ങളിൽ അനധികൃതമായി ലൈറ്റ് ഘടിപ്പിച്ചാലും 5,000 രൂപ പിഴ ചുമത്തും. സ്പീഡ് ഗവർണർ അഴിച്ചു വച്ചു സർവീസ് നടത്തുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് റദ്ദാക്കും. ബൈക്ക് അഭ്യാസ പ്രകടനങ്ങൾ എന്നിവ കാണുകയാണെങ്കിൽ ലൈസൻസ് സസ്പെൻഡ് ചെയ്യും. വാഹനങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന എൽ.ഇ.ഡി ലൈറ്റുകൾ എന്നിവ അഴിച്ചുമാറ്റിയതിന് ശേഷമേ സർവീസ് നടത്താവുവെന്ന് എം.വി.ഡി അറിയിച്ചു.

ഇവ പരിശോധിക്കും

വാഹനങ്ങളിൽ വേഗപ്പൂട്ട്

 ജി.പി.എസ്

അനധികൃതമായി സ്ഥാപിച്ച കളർ ലൈറ്റുകൾ

എൽ.ഇ.ഡി ലൈറ്റുകൾ

ഹൈ ബീം ലൈറ്റുകൾ

എയർഹോൺ

അമിത സൗണ്ട് ബോക്‌സുകൾ

അമിത ലോഡ്