
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ടൗൺ എംപ്പോയ്മെന്റ് എക്സ്ചേഞ്ച് കരിയർ ഡവലപ്മെന്റ് സെന്ററും ദയ ചാരിറ്റബിൾ സൊസൈറ്റിയും ചേർന്ന് ഉദയംപേരൂർ എസ്.എൻ.ഡി.പി സ്കൂളിൽ സംഘടിപ്പിച്ച ജോബ് ഫെയറിൽ അനേകം ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ചെയർമാൻ കെ.എൻ.ശശി അദ്ധ്യക്ഷനായി. വാർഡ് മെമ്പർ പി. ഗഗാറിൻ, കൺവീനർ സജീവ് കരുണാകരൻ, ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കരിയർ ഗൈഡൻസ് ഓഫീസർ കെ.എസ്.സനോജ്, ബി. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.