കൊച്ചി: കലൂർ പാവക്കുളം ശ്രീമഹാദേവ ക്ഷേത്രോത്സവത്തിന് ജനുവരി 4ന് തന്ത്രി പുലിയന്നൂർ പ്രശാന്ത് നാരായണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ കൊടിയേറും. രാവിലെ 7 മുതൽ വിശേഷാൽ പൂജകൾ, ശിവപുരാണ പാരായണം, ഉച്ചയ്ക്ക് 1ന് പ്രസാദമൂട്ട്, വൈകിട്ട് 6ന് ഭജനസന്ധ്യ എന്നിവ നടക്കും. 5 മുതൽ 13വരെ രാവിലെ 8ന് കലശം, ഉച്ചയ്ക്ക് 1ന് പ്രസാദമൂട്ട് എന്നിവയുണ്ടാകും. 13ന് നടക്കുന്ന ആറാട്ട് സദ്യയോടെ ഉത്സവം സമാപിക്കും.