ആലുവ: എസ്.എൻ.ഡി.പി യോഗം കങ്ങരപ്പടി ശാഖയിൽ സർവമത സമ്മേളന ശതാബ്ദി ആഘോഷ സമ്മേളനം ഇന്ന് രാവിലെ 9.30 മുതൽ കങ്ങരപ്പടി എസ്.എൻ യു.പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് പ്രസിഡന്റ് കെ.ആർ.എസ്. സുനിൽ, സെക്രട്ടറി തമ്പി കുന്നുംപുറം എന്നിവർ അറിയിച്ചു. അകം പൊരുൾ ഖുറാൻ രചയിതാവ് സി.എച്ച്. മുസ്തഫ മൗലവി സമ്മേളനം ഉദ്ഘാടനം ചെയ്യും. എറണാകുളം ശങ്കരാനന്ദ ആശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ അദ്ധ്യക്ഷനാകും. എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു വിശിഷ്ടാതിഥിയാകും. അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, ജനപ്രതിനിധികളായ ലിസി കാർത്തികേയൻ, കെ.കെ. ശശി, കെ.എച്ച്. സുബൈർ, ബിജു പാലായിൽ, മേഖല കൺവീനർ കെ.കെ. മോഹനൻ, ശ്രീനാരായണ ക്ളബ് സെക്രട്ടറി കെ.എൻ. ദിവാകരൻ എന്നിവർ സംസാരിക്കും.