കൊച്ചി: ബൈക്ക് മോഷണക്കേസിൽ 67കാരൻ അറസ്റ്റിൽ. എറണാകുളം കരിങ്ങാച്ചിറ മണ്ണുള്ളിൽ ലാലു പൈലിയാണ് അറസ്റ്റിലായത്. ആഗസ്റ്റ് ഒമ്പതിന് കളമശേരി മെഡിക്കൽ കോളേജ് പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് മലപ്പുറം സ്വദേശിയുടെ ഹീറോ ഹോണ്ട ബൈക്ക് മോഷ്ടിച്ചത്. കളമശേരി എസ്.ഐ സെബാസ്റ്റ്യൻ പി. ചാക്കോയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.