ആലുവ: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ ചൂർണിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുശോചിച്ചു. അനുശോചന യോഗത്തിൽ മണ്ഡലം പ്രസിഡന്റ് സി.പി. നാസർ അദ്ധ്യക്ഷനായി. അൻവർ സാദത്ത് എം.എൽ.എ, ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം കെ. ദിലീഷ്, സി.പി.എ ലോക്കൽ കമ്മിറ്റി അംഗം അബ്ബാസ് മട്ടുമ്മൽ, മുസ്ലിം ലീഗ് തായിക്കാട്ടുക്കര ശാഖാ പ്രസിഡന്റ് ഷുക്കൂർ കരിപ്പായി, സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ. ജമാൽ, പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ്, രാജു കുബ്ലാൻ, മുഹമ്മദ് ഷെഫീക്, നസീർ ചൂർണിക്കര, ടി.ഐ. മുഹമ്മദ്, ജി. മാധവൻകുട്ടി, കെ.കെ. ശിവാനന്ദൻ എന്നിവർ സംസാരിച്ചു.