ആലുവ: ഇടനിലക്കാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ആലുവ ജോയിന്റ് ആർ.ടി ഓഫീസിലെ എം.വി.ഐ താഹിറുദ്ദീൻ വിജിലൻസിന്റെ പിടിയിലായി. ഇന്നലെ ഉച്ചയോടെ ആലുവ പാലസ് പരിസരത്ത് പിടിയിലായ ഇയാളിൽ നിന്ന് ഏഴായിരം രൂപ വിജിലൻസ് കണ്ടെടുത്തു. കുന്നത്തേരി സ്വദേശിയായ താഹിറുദ്ദീൻ ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പുകാരിൽ നിന്ന് സ്ഥിരമായി കൈക്കൂലി വാങ്ങിയിരുന്നതായാണ് വിജിലൻസിന് ലഭിച്ച വിവരം. ഏറെ ദിവസത്തെ നിരീക്ഷണത്തിന് ശേഷമാണ് ഇന്നലെ പിടികൂടിയത്. ഇയാൾക്കെതിരെ വകുപ്പുതല നടപടിയുണ്ടാകും.