കടമറ്റം: കടമറ്റം ജവഹർ വായനശാല വാളകം മാർ സ്റ്റീഫൻ വോക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റുമായി സഹകരിച്ച് നടത്തിയ എം.ടി അനുസ്മരണവും വായനാവസന്തവും സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എം.കെ. മനോജ് ഉദ്ഘാടനം ചെയ്തു. ലൈബ്രഫി പ്രസിഡന്റ് മനോജ് മാത്യൂസ് അദ്ധ്യക്ഷനായി. സെക്രട്ടറി പി.പി. മോഹനൻ എം.ടി അനുസ്മരണവും രോഹിത് കുമാർ പുസ്തകാവതരണവും നടത്തി. എൽദോ ജോയ് വ്യക്തിത്വ വികസന ക്ലാസെടുത്തു. ആർ. നാരായണൻ, പി.പി. സജി, കെ.സി. ശശി, മാത്യൂസ്, സബിത സതീശൻ എന്നിവർ സംസാരിച്ചു.