
ചോറ്റാനിക്കര : ചോറ്റാനിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് ആദാരാഞ്ജലികൾ അർപ്പിച്ച് അനുസ്മരണം സമ്മേളനം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൻ. ആർ. ജയ്‌കുമാർ അദ്ധ്യക്ഷനായി. എ. ജെ. ജോർജ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രാജേഷ് അനുസ്മരണ പ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. റീസ് പുത്തൻ വീട്ടിൽ, സി.പി.എം ചോറ്റാനിക്കര ലോക്കൽ സെക്രട്ടറി ജി.ജയരാജ്, കെ.എൻ. സുരേഷ്, സി.പി.ഐ ലോക്കൽ കമ്മറ്റിക്ക് വേണ്ടി സലിം കുമാർ കെ.ഡി, കേരള കോൺഗ്രസ് മാണി മണ്ഡലം പ്രസിഡന്റ് മുരുകൻ, കേരള കോൺഗ്രസ് ജേക്കബ് മണ്ഡലം പ്രസിഡന്റ് ലൈജു ജനകൻ, കണയന്നൂർ ഗ്രാമീണ വായനശാല സെക്രട്ടറി കെ.എ. ഷാജൻ, കണയന്നൂർ ചിന്ത തീയറ്റേഴ്സ് സെക്രട്ടറി ബിനോജ് വാസു, മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പുഷ്കല ഷൺമുഖൻ എന്നിവർ സംസാരിച്ചു.