 
കാലടി: നീലീശ്വരം ഗവ.എൽ.പി സ്കൂൾ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി പൂർവ അദ്ധ്യാപക - വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. വിരമിച്ച അദ്ധ്യാപകരായ 22 പേർ സംഗമത്തിൽ പങ്കെടുത്തു. മുൻ അദ്ധ്യാപകർക്ക് മെമന്റൊ നൽകിയും ഷാൾ അണിയിച്ചും പൂർവ വിദ്യാർത്ഥികൾ ഗുരു വന്ദനം നടത്തി. ചെയർമാൻ ടി.എൽ. പ്രദീപ്, ജനറൽ കൺവീനർ ഹെഡ്മിസ്ട്രസ് കെ.വി. ലില്ലി, പി.ടി.എ പ്രസിഡന്റ് കരിഷ്മ വിമൽ, കെ.ടി. സലീം, കെ.എൻ. സാജു, മുൻ അദ്ധ്യാപകൻ എം.കെ. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. മലയാറ്റൂർ ഗോത്ര തനിമ അവതരിപ്പിച്ച നാടൻപാട്ട് അരങ്ങേറി.