
പെരുമ്പാവൂർ: ആലുവ പൊലീസ് കഴിഞ്ഞ മേയ് ഏഴിന് കൂവപ്പടി അഭയഭവനിലെത്തിച്ച ലക്ഷ്മി (52) ക്യാൻസർ ബാധിച്ച് നിര്യാതയായി. ഇവരുടെ മൃതദേഹം പെരുമ്പാവൂർ ഗവൺമെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ അഭയഭവനുമായി 7558037295 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.