 
വൈപ്പിൻ: 92-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ശിവഗിരിയിൽ തെളിക്കുന്നതിനായി തലശേരി ജഗന്നാഥ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട ദിവ്യജ്യോതി പ്രയാണത്തിന് ചെറായിയിൽ വിജ്ഞാന വർദ്ധിനി സഭയും എസ്.എൻ.ഡി.പി. യൂണിയനും വിവിധ ശാഖകളും മറ്റ് ശ്രീ നാരായണ പ്രസ്ഥാനങ്ങളും ചേർന്ന് സ്വീകരണം നൽകി .
ഗൗരീശ്വരം മേൽശാന്തി എം.ജി. രാമചന്ദ്രൻ, വി.വി.സഭാ സെക്രട്ടറി എസ്. ഷെല്ലി, ദേവസ്വം മാനേജർ ഇ.കെ, രാജൻ, കെ.എസ്. ആണ്ടവൻ, എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ, യോഗം ബോർഡ് മെമ്പർ കെ.പി. ഗോപാലകൃഷ്ണൻ, കെ.ആർ. ബിനീഷ്, വി.വി. അരുന്ധതി, കെ.പി. ഷാജി, ടി.എസ്, ഗോപാലകൃഷ്ണൻ, കെ.ആർ. ബോസ്, ബേബി, ഒ.ആർ. റോബിൻ, പി.ഡി. രാജൻ, കെ.വി. സത്യപാലൻ, ശോഭാ മുശലീധരൻ, ഗിരിജ പുരഷോത്തമൻ, പ്രീതി തുടങ്ങിയവർ സ്വീകരണത്തിൽ പങ്കെടുത്തു.