ഇലഞ്ഞി: കിസാൻ സർവീസ് സൊസൈറ്റി ആലപുരം, ഇലഞ്ഞി പഞ്ചായത്തിലെ കൃഷിക്കാർക്ക് ശാസ്ത്രീയ കൃഷി രീതികൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി വളപ്രയോഗം നടത്തുന്നതിനുവേണ്ടി മണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കെ.എസ്.എസ് ആലപുരം ഉപാദ്ധ്യക്ഷൻ അജിമലയിൽ സോയിൽ ടെക്നീഷ്യൻ ശ്രീജയ പ്രസാദിന് സാമ്പിൾ നൽകി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി ഷൈബി തോമസ് മണ്ണ് പരിശോധനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ഗോപിനാഥ് കൊല്ലക്കൊമ്പിൽ, എസ്. സുധീഷ് കുമാർ, ജോർജ് പുളിക്കിയിൽ എന്നിവർ നേതൃത്വം നൽകി.