school
വട്ടവട പാമ്പാടും ചോല നാഷണൽ പാർക്കിൽ സംഘടിപ്പിച്ച നേച്ചർ ക്യാമ്പിൽ പങ്കെടുത്ത പായിപ്ര സർക്കാർ യുപി സ്കൂളിലെ കുട്ടികളും അദ്ധ്യാപകരും

മൂവാറ്റുപുഴ: കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്താനും ജൈവവൈവിദ്ധ്യങ്ങൾ മനസിലാക്കാനും പായിപ്ര സർക്കാർ യു.പി സ്കൂളിലെ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ വട്ടവട പാമ്പാടും ചോല നാഷണൽ പാർക്കിൽ രണ്ട് ദിവസത്തെ നേച്ചർക്യാമ്പ് സംഘടിപ്പിച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫീസർ എച്ച്. ഗിരീഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് വി.എ. റഹീമ ബീവി അദ്ധ്യക്ഷയായി. ബീറ്റ് ഫോറസ്റ്റ് ഓഫീസർ വി.എസ്. സജു ക്യാമ്പിന്റെ സന്ദേശം നൽകി. റേഞ്ച് ഓഫീസർ ആനന്ദ പത്മനാഭൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.സി. ജോബിമോൻ എന്നിവർ ചോല നാഷണൽ പാർക്കിലെ ജൈവ വൈവിദ്ധ്യത്തെക്കുറിച്ച് സംസാരിച്ചു. ക്യാമ്പിന്റെ ഭാഗമായി കുട്ടികൾക്കായി വീഡിയോ പ്രദർശനം, ട്രക്കിംഗ്, ബോധവത്കരണ ക്ലാസുകൾ, കലാപരിപാടികൾ എന്നിവയും സംഘടിപ്പിച്ചു. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടി.എ. ഷാജി ക്യാമ്പ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ക്ലബ് കോ ഓർഡിനേറ്റർ കെ.എം. നൗഫൽ, മാതൃസംഗം ചെയർപേഴ്സൺ ഷമീന ഷഫീഖ്, അദ്ധ്യാപകരായ അജിത രാജ്, അജ്മി ഇബ്രാഹിം, കെ.എ. നിസാമോൾ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.