
അങ്കമാലി : വിപഞ്ചിക സാഹിത്യവേദിയുടെയും കാര്യവിചാര സദസിന്റെയും ആഭിമുഖ്യത്തിൽ എം.ടി.വാസുദേവൻ നായർ, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ്ങ് എന്നിവരുടെ അനുസ്മരണവും പുസ്തക പ്രകാശനവും നടത്തി. വിപഞ്ചിക പ്രസിഡന്റ് സതീഷ് മാമ്പ്രയുടെ അദ്ധ്യക്ഷനായി. ക്രിസ്റ്റഫർ കോട്ടയ്ക്കൽ രചിച്ച ഫെർണാണ്ടസിന്റെ പരിവർത്തനങ്ങൾ എന്ന നോവലിന്റെ പ്രകാശനം ഫാ. അനിൽ ഫിലിപ്പ് മുൻമന്ത്രി അഡ്വ. ജോസ് തെറ്റയിലിന് നൽകി നിർവഹിച്ചു. കെ.പി. ഗോവിന്ദൻ പുസ്തക പരിചയം നടത്തി. ജോംജി ജോസ്, എ. സെബാസ്റ്റ്യൻ, ലക്‌സി ജോയി, സജീവ് അരീക്കൽ, ആന്റണി.കെ.വി, ആന്റോ.പി.എ, ക്രിസ്റ്റഫർ കോട്ടയ്ക്കൽ, ജേബി ദേവസ്സി എന്നിവർ പ്രസംഗിച്ചു.