vollyball-

പറവൂർ: സംസ്ഥാന സബ് ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പ് നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂളിൽ തുടങ്ങി. പറവൂർ നഗരസഭാ ചെയർപേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ടി. ബിജോയ് ബാബു, എം.ജെ. രാജു, വി. ബിന്ദു, പി.എസ്. ജയരാജ്, സി.കെ. ബിജു, കെ.ബി. സുഭാഷ്, കെ.പി. തോമസ്, ആൻഡൂസ് കടത്തുസ്, ടി.ആർ. ബിന്നി, പി. ദേവരാജൻ തുടങ്ങിയവർ സംസാരിച്ചു. എസ്.എൻ.വി സ്കൂളിന്റെ നവതിആഘോഷങ്ങളുടെ ഭാഗമായാണ് ചാമ്പ്യൻഷിപ്പ് .സ്കൂൾ ഗ്രൗണ്ടിൽ ഒരുക്കിയ രണ്ട് ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ 32 മത്സരങ്ങളാണ് നടക്കുന്നത്. ഇന്ന് സമാപിക്കും.