
അങ്കമാലി: ഫിസാറ്റ് എൻജിനിയറിംഗ് കോളേജിലെ നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികളുടെ ഏഴു ദിവസം നീണ്ടു നിൽക്കുന്ന സപ്തദിന ക്യാമ്പ് സമാപിച്ചു. കൊടകര ഗ്രാമപഞ്ചായത്തിൽ നടന്ന ക്യാമ്പിൽ പഞ്ചായത്തിലെ പത്തു വാർഡുകളിലെ കാർബൺ പുറപ്പെടുവിക്കുന്ന വസ്തുക്കളുടെ ഉപയോഗവുമായി ബന്ധപ്പെട്ടു നടത്തിയ സംസ്ഥാന തല സർവേയിൽ വിദ്യാർത്ഥികൾ പങ്കെടുത്തു. കൂടാതെ ലഹരിക്കെതിരെ കൂട്ടയോട്ടം, സ്കൂൾ പരിസര നവീകരണം, റോഡ് സേഫ്റ്റി ബോധവത്കരണം, അങ്കണവാടി നവീകരണം തുടങ്ങിയ പ്രവർത്തങ്ങളിൽ വിദ്യാർത്ഥികൾ ഏർപ്പെട്ടു. ക്യാമ്പ് കൊടകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ ഉദ്ഘാടനം ചെയ്തു. ഫിസാറ്റ് ചെയർമാൻ പിആർ. ഷിമിത്ത് അദ്ധ്യക്ഷത വഹിച്ചു.