പെരുമ്പാവൂർ: മാർത്തോമാ വനിതാ കോളേജിന്റെ ആഭിമുഖ്യത്തിൽ നാളെ സ്‌കൂൾ തല ക്രിസ്മസ് കരോൾ ഗാന മത്സരം സ്പാർക്കിൾ 2024 സംഘടിപ്പിക്കുന്നു. നാളെ രാവിലെ 10ന് കോളേജ് ഓഡിറ്റോറിയത്തിൽ മോർ അന്തിമോസ് മാത്യൂസ് തിരുമേനി മത്സരം ഉദ്ഘാടനം ചെയ്യും. പതിനഞ്ചോളം സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കും. കോളേജ് ട്രഷറർ പി.കെ. കുരുവിള, പ്രിൻസിപ്പൽ ഡോ. ലത പി. ചെറിയാൻ, ഐ.ക്യു.എ.സി കോ ഓഡിനേറ്റർ ഡോ. വിനീത് കുമാർ, ഗവേണിംഗ് കൗൺസിൽ സ്റ്റാഫ് റെപ്രസെന്റേറ്റിവ് ഡോ. ബിബിൻ കുര്യാക്കോസ്, സ്പാർക്കിൾ കോ ഓർഡിനേറ്റർ സേറ സൂസൻ പ്രസാദ് എന്നിവർ നേതൃത്വം നൽകും.