
കൊച്ചി: പാർലമെന്റിൽ നൽകിയ ഉറപ്പുകൾ ലംഘിച്ചും സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ ഗുരുതരമായ വീഴ്ചവരുത്തി പെൻഷൻകാരെ ദ്രോഹിക്കുന്ന പി.എഫ് നയത്തിനെതിരെ ഓൾ ഇന്ത്യ ഇ.പി.എഫ് മെമ്പേഴ്‌സ് ആൻഡ് പെൻഷനേഴ്‌സ് ഫോറം സംസ്ഥാന കമ്മിറ്റി ജനുവരി മൂന്നിന് ഉച്ചയ്ക്ക് രണ്ടിന് കളമശേരിയിൽ പ്രതിഷേധ സംഗമം നടത്തും. എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ജോർജ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിക്കും. കെ.പി. ബേബി, കെ.എ. റഹ്മാൻ, എ.കെ. കിഷോർ, ജോർജ് തോമസ്, കെ. രാധാകൃഷ്ണൻ, വിജിലൻ ജോൺ, പി.ജെ. തോമസ്, പി.കെ. കുഞ്ഞ് തുടങ്ങിയവർ സംസാരിക്കും.