
കൊച്ചി: സമസ്ത കേരള സാഹിത്യ പരിഷത്ത് ഗ്രന്ഥശാലയുടെ പ്രതിമാസ സാഹിത്യ കൂട്ടായ്മയിൽ പി.യു. അമീറിന്റെ 'അതാണെന്റെ അച്ഛൻ' എന്ന നോവൽ നോവലിസ്റ്റ് സി. രാധാകൃഷ്ണൻ പ്രകാശനം ചെയ്തു. സിപ്പി പള്ളിപ്പുറം പുസ്തകം ഏറ്റുവാങ്ങി. വി.എം. വിനയകുമാർ പുസ്തകം പരിചയപ്പെടുത്തി. ഡോ. നെടുമുടി ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. ശ്രീമൂലനഗരം മോഹൻ, എം.പി. വേണു, പി.യു. അമീർ തുടങ്ങിയവർ സംസാരിച്ചു.