കുറുപ്പംപടി: അശമന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ 2023-2024 വർഷത്തെ ലാഭ വിഹിത വിതരണവും സാന്ത്വനം പെൻഷൻ പദ്ധതിയുടെ 8-ാം ഘട്ട വിതരണോദ്ഘാടനവും ബാങ്ക് പ്രസിഡന്റ് ഷാജി സരിഗ നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.എസ്. ശശിധരൻ നായർ അദ്ധ്യക്ഷനായി. ബോർഡ് അംഗങ്ങളായ ബിനു തച്ചയത്ത്, ഇ.ജി. ജോർജ് കുട്ടി, സെക്രട്ടറി കിരൺ പി. അശോക്, അനിൽ വി. കുഞ്ഞ്, എം.പി. വർഗീസ് എന്നിവർ പങ്കെടുത്തു.