കുറുപ്പംപടി: മുടക്കുഴ സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഏറ്റവും കൂടുതൽ വർഷം പ്രസിഡന്റും 30 വർഷകാലം ഭരണ സമിതി അംഗവുമായ മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആദരിച്ചു. ബാങ്ക് പ്രസിഡന്റ് ജോഷി തോമസ് അദ്ധ്യക്ഷനായി. ബെന്നി ബഹനാൻ എം.പി, എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, എ.ടി. അജിത് കുമാർ, ബേസിൽ പോൾ, ഒ.ദേവസി, ജോയി പൂണേലിൽ, കെ.പി. വർഗീസ്, ടി.കെ. സാബു, എം.ജി. സന്തോഷ് കുമാർ, കെ.ജെ. മാതു, ജോസ് എ. പോൾ, വൽസ വേലായുധൻ, ഷാജി കീച്ചേരിൽ, പി.വി. ഗോപിനാഥൻ നായർ, പോൾ പള്ളി പാടൻ, ഇ.പി. രമേശ് കുമാർ, ശ്രീജ, മിമി ലിനോയ, ജിൻസി ബാബു, റിനി ബെന്നി, സെകട്ടറി ഇൻ ചാർജ് ഷിജി പോൾ എന്നിവർ സംസാരിച്ചു.