okkal
ഒക്കൽ സോക്കർ ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. മിഥുൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: ഒക്കൽ സോക്കർ ലീഗ് ഫുട്‌ബാൾ ടൂർണമെന്റ് ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. മിഥുൻ ഉദ്ഘാടനം ചെയ്തു. യുണൈറ്റഡ് ഒക്കൽ ക്ലബ് പ്രസിഡന്റ് കെ.എ. ഡേവീസ് അദ്ധ്യക്ഷനായി. ക്ളബ് സെക്രട്ടറി കെ.സി. ജിംസൻ, സണ്ണി കുരിയാത്ത്, കെ.എം. അജിത് എന്നിവർ സംസാരിച്ചു. ആദ്യ ദിവസത്തെ മത്സരങ്ങളിൽ ഐ.സി.ബി.എം. താന്നിപ്പുഴ, റെഡ് ഈഗിൾസ് ചേലാമറ്റത്തേയും യുവ പെരുമറ്റം,ആദംസ് യുണൈറ്റഡ് പള്ളിപ്പടിയേയും പരാജയപ്പെടുത്തി. ദിവസവും രാവിലെ 6 മുതൽ 8 വരെയാണ് മത്സരങ്ങൾ.