mt
മൂവാറ്രുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ ശ്രീനാരായണ ബി.എഡ് സെന്ററിൽ സംഘടിപ്പിച്ച എം.ടി.അനുസ്മരണ യോഗത്തിൽ അഡ്വ.അനീഷ് എം.മാത്യു സംസാരിക്കുന്നു

മൂവാറ്റുപുഴ: എം.ടിയുടെ രചനകൾ മനുഷ്യന്റെ പച്ചയായ ജീവിത യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നു എന്നതിനാലാണ് മലയാളികൾ അദ്ദേഹത്തെ ഹൃദയത്തിലേറ്റിയതെന്ന് സാംസ്കാരിക പ്രവർത്തകൻ അഡ്വ. അനീഷ് എം. മാത്യു പറഞ്ഞു. എം.ടി. സാഹിത്യം എന്ത് നൽകിയെന്ന് ചോദിച്ചാൽ മനുഷ്യ മോചനത്തിനുള്ള പാത വെട്ടിത്തെളിക്കാൻ വായനക്കാരനെ പ്രാപ്തമാക്കുന്നതിനുള്ള ഇന്ധനം നൽകിയെന്നും അനീഷ് പറഞ്ഞു. മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ മൂവാറ്റുപുഴ ശ്രീനാരായണ ബി.എഡ് സെന്റർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച എം.ടി. അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി അറയ്ക്കൽ അദ്ധ്യക്ഷനായി. സെക്രട്ടറി സി.കെ. ഉണ്ണി, സംസ്ഥാന കൗൺസിൽ അംഗം ജോസ് കരിമ്പന, ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ.പി. രാമചന്ദ്രൻ, താലൂക്ക് ജോയിന്റ് സെക്രട്ടറി പി.കെ. വിജയൻ, എം.എ. എൽദോസ്, ടി.പി. രാജീവ്, എസ്.എൻ കോളേജ് കോ ഓർഡിനേറ്റർ ഡോ. അനീഷ് പി.ചിറക്കൽ, സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കെ.എം. നൗഫൽ, ലൈബ്രേറിയൻസ് യൂണിയൻ താലൂക്ക് സെക്രട്ടറി ജയ്സൺ കക്കാട് എന്നിവർ സംസാരിച്ചു.