rajeev
പി കെ രാജീവ്

പെരുമ്പാവൂർ: സാമൂഹ്യ മാദ്ധ്യമങ്ങളിലെ സംഭാവനയ്ക്ക് പെരുമ്പാവൂർ സ്വദേശി പി.കെ. രാജീവിന് വീണ്ടും അന്താരാഷ്ട്ര അംഗീകാരം. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പരിഗണനയിലാണ് ഇദ്ദേഹത്തിന് യു.എസ്.എ ബുക്ക് ഒഫ് വേൾഡ് റെക്കോർഡ്സിന്റെ അംഗീകാരം ലഭിച്ചത്. വിവിധ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ 2018 മുതൽ 2,300 ദിവസം മുടക്കം വരാതെ ഒരേ ടെംപ്ലേറ്റിൽ മോട്ടിവേഷണൽ കലണ്ടർ മെസേജുകൾ തയ്യാറാക്കി പോസ്റ്റ് ചെയ്തതിനാണ് അംഗീകാരം. ഇന്ത്യ ബുക്ക് ഒഫ് റെക്കോർഡ്സ്, ഏഷ്യ ബുക്ക് ഒഫ് റെക്കോർഡ്സ് , യൂണിവേഴ്സൽ റെക്കോർഡ് ഫോറം എന്നീ അവാർഡുകളും ഇദ്ദേഹത്തിന് ലഭിച്ചിച്ചിട്ടുണ്ട്. അയ്മുറി പടിക്കൽ പുത്തൻ വീട് കുടുംബാംഗമായ രാജീവ്, കാക്കനാട് നീറ്റ ജലാറ്റിൻ ഇൻഡ്യ ലിമിറ്റഡ് ജീവനക്കാരനാണ്.