
കൊച്ചി: ഐ.എച്ച്.ആർ.ഡിയുടെ മോഡൽ ഫിനിഷിംഗ് സ്കൂൾ കലൂരിലും ഐ.എച്ച്.ആർ.ഡി റീജിയണൽ സെന്റർ ഇടപ്പള്ളിയിലും ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി പാസായവർക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ളിക്കേഷൻസ് കോഴ്സിലേക്കും പ്ലസ്ടു പാസായവർക്ക് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് കോഴ്സിലേക്കും എസ്.എസ്.എൽസി പാസായവർക്ക് ഡാറ്റ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്സിലേക്കും അപേക്ഷിക്കാം. എസ്.സി, എസ്.ടി കുട്ടികൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും. താത്പര്യമുള്ളവർ കലൂർ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിംഗ് സ്കൂൾ ഓഫീസിൽ 31ന് നുമുമ്പായി നേരിട്ടോ www.ihrdadmissions.org എന്ന വെബ്സൈറ്റ് മുഖേനയോ അപേക്ഷിക്കാം.