ഇലഞ്ഞി: ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ ശതാബ്ദി ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പൂർവ വിദ്യാർത്ഥി സംഗമവും ഗുരു വന്ദനവും പെരുമ്പടവം ശ്രീധരൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജോസഫ് ഇടത്തുംപറമ്പിൽ അദ്ധ്യക്ഷനായി. അഡ്വ. അനൂപ് ജേകബ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. സിനിമ സംവിധായകനും നടനുമായ ശ്രീകാന്ത് മുരളി ഗുരു ശ്രേഷ്ഠന്മാരെ ആദരിച്ചു. ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ, സ്കൂൾ പ്രിൻസിപ്പൽ രാജേഷ് സി. കുന്നുംപുറം, അസിസ്റ്റന്റ് മാനേജർ ഫാ. ജോസഫ് ആലാനിക്കൽ, അലൂമിനി അസോസിയേഷൻ പ്രസിഡന്റ് ഡോ. വി.എം. മാത്യു, മുൻ ഹെഡ് മാസ്റ്റർ വിൽസൺ ജോസ്, ജോണി അരീക്കാട്ടേൽ, വിജയൻ കുറുങ്ങാട്ട്, ജോസുകുട്ടി ജോബ്, സ്കൂൾ ഹെഡ്‌മിസ്ട്രസ് സിൽജാ മാത്യൂസ് തുടങ്ങിയവർ സംസാരിച്ചു.