 
മൂവാറ്റുപുഴ: കുട്ടികളിലും മുതിർന്നവരിലും വായന വായനാശീലം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന അഖില കേരള വായനാമത്സരത്തിന്റെ മൂവാറ്റുപുഴ താലൂക്ക് തല മത്സരം എസ്.എൻ.ഡി.പി ഹൈസ്കൂളിൽ നടത്തി. ലൈബ്രറി കൗൺസിൽ ജില്ല ജോയിന്റ് സെക്രട്ടറി കെ.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ അദ്ധ്യക്ഷനായി. സെക്രട്ടറി സി.കെ. ഉണ്ണി, സംസ്ഥാന സമിതി അംഗം ജോസ് കരിമ്പന, ചീഫ് ഇൻവിജിലേറ്റർ ഡോ. അനീഷ് പി. ചിറക്കൽ, ഇൻവിജിലേറ്റർമാരായ പി.കെ. വിജയൻ, എം.എ. എൽദോ, ദിവ്യ സുധിമോൻ, കെ.എം. നൗഫൽ, എം. ഡിജിലി ഏലയാസ്, ടി.പി. രാജീവ് എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.