തമ്മനം: വിനോദ 68-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടത്തിയ സുനിൽ കണ്ണോക്കര ഓപ്പൺ ചെസ് മത്സരം തുടങ്ങി. പ്രീമിയർ ചെസ് അക്കാഡമി സി.ഇ.ഒ രഞ്ജിത്ത് ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു . കെ.വൈ. ആൽഫ്രഡ് അദ്ധ്യക്ഷത വഹിച്ചു. വി. കെ. പ്രകാശൻ , കെ.എ. യുനസ് , നീതു സുനിൽ, കെ.വി. മാർട്ടിൻ , ഹുസൈൻ കോതാരത്ത് എന്നിവർ പ്രസംഗിച്ചു. വിജയികൾക്ക് 30,000 രൂപയുടെ ക്യാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്യും.