
കൊച്ചി: എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന സപ്ലൈകോ ജില്ലാ ക്രിസ്മസ് ഫെയർ ഇന്ന് സമാപിക്കും. ക്രിസ്മസ് ഫെയറിൽ അരി, വെളിച്ചെണ്ണ, പഞ്ചസാര തുടങ്ങിയ സബ്സിഡി ഇനങ്ങൾക്ക് പുറമേ, മറ്റു നിത്യോപയോഗ സാധനങ്ങളും വിലക്കുറവിൽ ലഭ്യമാണ്. സമാപന ദിവസം 150ലധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾ പ്രദർശനത്തിലുണ്ടാകും. ശബരി ഉത്പന്നങ്ങൾക്കും പ്രത്യേക വിലക്കുറവുണ്ട്. ഉച്ചയ്ക്ക് 2.30 മുതൽ നാലുവരെയാണ് ഫ്ലാഷ് സെയിൽ. സബ്സിഡി ഉത്പന്നങ്ങൾക്ക് നിലവിൽ നൽകുന്ന ഓഫറിനേക്കാൾ 10 ശതമാനം വരെ അധിക വിലക്കുറവ് ലഭിക്കും. രാവിലെ 10 മുതൽ വൈകിട്ട് എട്ടു വരെയാണ് ഫെയർ.