
തൃപ്പൂണിത്തുറ: പൂത്തോട്ട ശ്രീനാരായണ ഗ്രന്ഥശാല നാടക കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ബഹുസ്വര നാടകോത്സവത്തിൽ രുചിഭേദങ്ങൾ എന്ന പേരിൽ സംഘടിപ്പിച്ച വനിതാ കൂട്ടായ്മ നടി ഗായത്രി വർഷ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർപേഴ്സൺ പി.എം. അജിമോൾ അദ്ധ്യക്ഷയായി. പൊതു-തൊഴിൽ ഇടങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന വിഷയങ്ങളെ സംബന്ധിച്ച് ഗായത്രി വർഷയുടെ നേതൃത്വത്തിൽ ചർച്ച നടന്നു. നാടകങ്ങൾക്ക് മുമ്പായി ഫസ്റ്റ്ബെൽ സിനിമാ നടൻ അനിയപ്പൻ ഉദ്ഘാടനം ചെയ്തു. കായൽ കഹാനി, കൂവാഗം എന്നീ നാടകങ്ങൾ അരങ്ങേറി. നാളെ നാടക ചരിത്രപ്രദർശനം, കുടുംബശ്രീ വിപണമേള തുടങ്ങിയവ നടക്കും. രാത്രി 7 ന് 'നവോത്ഥാനത്തിന്റെ നാൾവഴികൾ' അരങ്ങേറും.