
ഫോർട്ടുകൊച്ചി : കൊച്ചിൻ ഗ്രാപ്ളേഴ്സിന്റെ ആഭിമുഖ്യത്തിൽ ഫോർട്ടുകൊച്ചി കടപ്പുറത്ത് സംസ്ഥാന ഗാട്ടാ ഗുസ്തി മത്സരം സംഘടിപ്പിച്ചു. രണ്ട് വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ ബി.എസ്. റനീഷ് ,എം .ഐ .നിയാസ് എന്നിവർ ഈ വർഷത്തെ കേരള കേസരി പട്ടം കരസ്ഥമാക്കി. ശരീരഭാരം 75 വരെയുള്ള വിഭാഗത്തിൽ നിയാസ് ഒന്നും മുഹമ്മദ് തമീം രണ്ടും ,കെ. വിഗ് നേഷ് മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി .75 മുകളിലുള്ളവരുടെ വിഭാഗത്തിൽ റനീഷ് ഒന്നും ബിലാൽ അബ്ദുൽ സലാം രണ്ടും ആർ.ഫാരിസ് മുന്നും സ്ഥാനക്കാരായി . കെ.ജെ. മാക്സി എം.എൽ.എ മത്സരം ഉദ്ഘാടനം ചെയ്തു . സംസ്ഥാന ഗാട്ടാ ഗുസ്തി അസോസിയേഷൻ പ്രസിഡന്റ് സെബാസ്റ്റിൻ കുരിശുങ്കൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷ ഷീബലാൽ ,ഗാട്ടാ ഗുസ്തി മുൻ ഫയൽവാൻ ടി.ജെ . ജോർജ് , എം .എം.സലീം ,ആന്റണി, പീറ്റർ നിക്സൺ എന്നിവർ സംസാരിച്ചു. കായിക പ്രതിഭകളായ ലെസ്ലി സേവ്യർ ,ബി.എസ്. റെനീഷ്, പി.എ ജയൻ ,പീറ്റർ നിക്സൺ എന്നിവരെ ചടങ്ങിൽ ആദരിച്ചു.