
തൃപ്പൂണിത്തുറ: തിരുവാങ്കുളം മാമല മുരിയമംഗലം ശ്രീനരസിംഹ സ്വാമി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ജനുവരി 7 നു സമാപിക്കുന്ന സത്രം മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. കേരള ക്ഷേത്ര സംരക്ഷണ സമതി സംസ്ഥാന സെക്രട്ടറി കെ.എസ്. നാരായണൻ അദ്ധ്യക്ഷനായി. അഡ്വ.വിഷ്ണു പ്രസാദ്, തന്ത്രി അനുജൻ നാരായണൻ നമ്പൂതിരിപ്പാട്, സദനം ബാലകൃഷ്ണൻ, ത്രിവിക്രമൻ അടികൾ, മഹേഷ് കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് ക്ഷേത്രനഗരിയിൽ കൊടിയേറ്റ്, ആചാര്യ വരണം, ഭാഗവത മാഹാത്മ്യം എന്നിവ നടത്തി.