
ആലുവ: എടയപ്പുറം ഹെൽത്ത് സെന്ററിന് സമീപം വൃദ്ധനെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. കോട്ടേത്ത് വീട്ടിൽ അബ്ദുൾ ഖാദറാണ് (82) മരിച്ചത്. ഇന്നലെ രാവിലെ എട്ട് മണിയോടെ ആലുവ പുളിഞ്ചോട് റെയിൽവേ പാളത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഓർമ്മക്കുറവുള്ള അബ്ദുൾ ഖാദർ വീട്ടിൽ ആരോടും പറയാതെ ഇറങ്ങി റെയിൽവേ ലൈനിലൂടെ നടന്നു പോകുമ്പോൾ ട്രെയിൻ തട്ടിയതാണെന്ന് കരുതുന്നു. കബറടക്കം നടത്തി. ഭാര്യ: ഐഷാബി. മകൾ: സബിയ. മരുമകൻ: റഷീദ്.