crpf

തൃപ്പൂണിത്തുറ : കൊച്ചിൻ സി.ആർ.പി.എഫ് സോൾജിയേഴ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതുവർഷ സംഗമം ഉദയംപേരൂർ ലൗ ഡെയിൽ ക്ലബ്ബിൽ ചേർന്നു. സംഗമത്തോടനുബന്ധിച്ച് ആലുവ രാജഗിരി ആശുപത്രിയുമായി ചേർന്ന് രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. സി.ബി.ഐ കൊച്ചി യൂണിറ്റ് സൂപ്രണ്ട് ഒഫ് പൊലീസ് ദേവരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജയപ്രകാശ്,​ സെക്രട്ടറി ബേസിൽ എം. ജോസ്,​ ചാക്കോ,​ എം.പി. ജോസഫ് ,​ ബി.എം.എസ്. നായർ എന്നിവർ സംസാരിച്ചു.