hb

കൊച്ചി: ഉമ തോമസ് എം.എൽ.എയുടെ ആരോഗ്യ സ്ഥിതി പ്രതീക്ഷ നൽകുന്ന തരത്തിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കേരളത്തിലെ തന്നെ ഏറ്റവും നല്ല ചികിത്സ നൽകുകയാണ് ലക്ഷ്യം. തലയ്ക്കേറ്റ ക്ഷതത്തിനാണ് മുഖ്യ പരിഗണന. ബാക്കി കാര്യങ്ങൾ പിന്നീട് തീരുമാനിക്കും. ഡോക്ടർമാർ കൃത്യമായി നിരീക്ഷിക്കുകയാണ്. ജനപ്രതിനിധികൾ ഒപ്പമുണ്ട്. ആശുപത്രി മാനേജ്മെന്റ് വലിയ ശ്രദ്ധയാണ് നൽകുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു.