
കൊച്ചി: മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ഫാം എക്യുപ്മെന്റ് സെക്ടറിന്റെ ഭാഗമായ മഹീന്ദ്ര ട്രാക്ടേഴ്സ് ഡീലർമാർക്ക് വായ്പകളും മറ്റ് സേവനങ്ങളും ലഭ്യമാക്കുന്നതിനായി പഞ്ചാബ് നാഷണൽ ബാങ്കുമായി (പി.എൻ.ബി) ധാരണാപത്രം ഒപ്പുവച്ചു. ചാനൽ പങ്കാളികൾക്ക് പ്രവർത്തന മൂലധനം ലഭ്യമാക്കുന്നതിനും ഇൻവെന്ററി കാര്യക്ഷമമാക്കുന്നതിനും അനുയോജ്യമായ പ്രത്യേക സാമ്പത്തിക പരിഹാരങ്ങൾ കരാറിന്റെ ഭാഗമായി പി.എൻ.ബി നൽകും. ഒരു വർഷത്തിലധികം ബിസിനസ് വിന്റേജുള്ള എല്ലാ മഹീന്ദ്ര ട്രാക്ട്രേഴ്സ് ഡീലർമാരും ചാനൽ ഫിനാൻസ് ലിമിറ്റിന് അർഹരായിരിക്കും. 105 ദിവസത്തെ വിൽപ്പനയെ അടിസ്ഥാനമാക്കിയുള്ള പരിധി വിലയിരുത്തലുകളോടെ അഞ്ച് കോടി രൂപ വരെയുള്ള വായ്‌പാ പരിധിയാണ് വാഗ്ദാനം ചെയ്യുന്നത്. 105 ദിവസത്തെ ക്രെഡിറ്റ് കാലയളവിനൊപ്പം, 15 ദിവസത്തെ അധിക ഗ്രേസ് പിരീഡും ഡീലർമാർക്ക് ലഭിക്കും.