y
കീച്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരുടെ ക്വാർട്ടേഴ്സ് കാടുപി​ടി​ച്ചനി​ലയി​ൽ

ചോറ്റാനിക്കര: ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരും മറ്റ് സൗകര്യങ്ങളുമില്ലാതെ സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങൾ (സി.എച്ച്.സി) നോക്കുകുത്തികളാകുന്നു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള മുളന്തുരുത്തി, കീച്ചേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളോടുള്ള അവഗണന തുടരുകയാണ്. രണ്ടിടത്തും പീഡിയാട്രീഷ്യൻ ഇല്ല. അത്യാവശ്യഘട്ടങ്ങളിൽ മെഡിക്കൽ കോളജിനെയോ മറ്റു സ്വകാര്യ ആശുപത്രികളെയോ ആശ്രയിക്കേണ്ട ഗതികേടിലാണ് ഇവിടത്തെ സാധാരണക്കാർ.

ഇതിനെതിരെ പ്രദേശവാസികളുടെ നേതൃത്വത്തിൽ നിരവധി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിട്ടും അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ല. മാനദണ്ഡപ്രകാരം ജീവനക്കാരെ നിയമിക്കാൻ സർക്കാർ തയ്യാറാകാത്തതിനാൽ വലയുന്നത് സാധാരണക്കാരാണ്. മുമ്പ് കിടത്തി ചികിത്സയുണ്ടായിരുന്ന മുളന്തുരുത്തിയിലും കീച്ചേരിയിലും ഉച്ചയ്ക്ക് രണ്ടോടെ ഡോക്ടർമാരുടെ സേവനം അവസാനിക്കും. എടക്കാട്ടുവയൽ, മുളന്തുരുത്തി, ആമ്പല്ലൂർ, ചോറ്റാനിക്കര തുടങ്ങിയ പഞ്ചായത്തുനിവാസികൾ ആശ്രയിക്കുന്ന മുളന്തുരുത്തി സി.എച്ച്.സിയും കോട്ടയം ജില്ലയിലെ വെള്ളൂർ, ചെമ്പ്, ബ്രഹ്മമംഗലം, ഭാഗത്തുള്ളവരുടേയും ആശ്രയമായ കീച്ചേരി സി.എച്ച്.സിയും തകർച്ചയുടെ വക്കിലാണ്.

കീച്ചേരി സി.എച്ച്.സി

1 ഡോക്ടർമാർ: 3, രണ്ട് അസിസ്റ്റന്റ് സർജൻമാരും ഒരു സർജനും

2 മുപ്പതോളം കി​ടക്കകളുണ്ട്. കിടത്തിചികിത്സ നിലച്ചിട്ട് വർഷങ്ങളായി

3 മുളന്തുരുത്തി, പൂത്തോട്ട, കീച്ചേരി സാമൂഹിക ആരോഗ്യകേന്ദ്രങ്ങളിൽ ഡോക്ടറെ നിയമിക്കുവാൻ ഫണ്ടി​ല്ല

3 അത്യാധുനിക ലാബ് സൗകര്യങ്ങളും ഇ.സി.ജിയും ആംബുലൻസ് സൗകര്യങ്ങളും ഉണ്ടെങ്കിലും പ്രയോജനമില്ല

4. 8 ഡോക്ടർമാരുടെ ഒഴിവുണ്ട്.

5 ഡോക്ടർമാരുടെ ക്വാർട്ടേഴ്സ് താമസയോഗ്യമല്ല. പൊളിക്കാൻ സമ്മതിക്കാതെ പൊതുമരാമത്ത് വകുപ്പ്.

മുളന്തുരുത്തി സി.എച്ച്.സി

1 ഡോക്ടർമാർ 3

2 ലക്ഷക്കണക്കിന് രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയിട്ടുണ്ട്. സ്ഥലസൗകര്യം ഇല്ലാത്തതിനാൽ സ്ഥാപിച്ചിട്ടില്ല

3 2018ൽ ജില്ല, ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് കെട്ടിട നിർമ്മാണം ആരംഭിച്ചു. പൂർത്തീകരിച്ചിട്ടില്ല

4 സാധാരണക്കാർക്ക് അമിത ഫീസ്കൊ ടുത്ത് സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ട ഗതികേട്.

ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ മൂന്ന് സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങൾ ഉണ്ട്. ഡോക്ടർമാരെ നിയമിക്കാൻ ആവശ്യമായ ഫണ്ട് ഇല്ലാത്തതിനാൽ ആരെയും നിയമിച്ചിട്ടില്ല. ഡോക്ടർമാരുടെ ക്വാർട്ടേഴ്സ് നന്നാക്കണമെങ്കിൽ പൊതുമരാമത്ത് വകുപ്പ് കെട്ടിടത്തിന് അൺഫിറ്റ് സർട്ടിഫി​ക്കറ്റ് നൽകണം.

ഷാജി മാധവൻ,

പ്രസിഡന്റ് മുളന്തുരുത്തി ,

ബ്ലോക്ക് പഞ്ചായത്ത്