കൂത്താട്ടുകുളം: കാരമല കോഴിപ്പിള്ളി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ കാരമലയിലെ മോർ ഗീവറുഗീസ് സഹദായുടെ നാമധേയത്തിലുള്ള സെന്റ് ജോർജ് കുരിശിൻ തൊട്ടിയുടെ കൂദാശ നടന്നു. കുപ്പമലപുത്തൻപുരയിൽ തോമസ് കോർ എപ്പിസ്കോപ്പ, വികാരി ഫാ. മനോജ് തുരുത്തേൽ, സഹവികാരി ഫാ. ഡെയ്ൻ മാത്യു, ഫാ. ജോമോൻ പൈലി എന്നിവർ കാർമികരായി. ട്രസ്റ്റ് പ്രസിഡന്റ് റെജി കുര്യാക്കോസ്, സെക്രട്ടറി ജോൺസൺ മർക്കോസ്, ട്രസ്റ്റിമാരായ കെ.വി. മത്തായി കോലത്തേൽ, ബേബി തോമസ് ഇടവാക്കേൽ, കുടുംബയൂണിറ്റ് പ്രസിഡന്റ് ജോജി എബ്രഹാം മാളക്കുന്നേൽ, ജോർജുകുട്ടി തലച്ചിറയിൽ, എന്നിവർ നേതൃത്വം നല്കി.