y
എരൂർ സുവർണനഗർ റസിഡന്റ്സ് അസോസിയേഷൻ രജതജൂബിലിയുടെ ഭാഗമായി നടന്ന കുടുംബസദസ് കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: എരൂർ സുവർണനഗർ റസിഡന്റ്സ് അസോസിയേഷൻ രജതജൂബിലി ആഘോഷസമാപനം കുറിച്ചുകൊണ്ടുള്ള കുടുംബസദസ് കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് മുഖ്യാതിഥിയായി. സുവർണനഗർ ട്രഷറർ എം. അജിത്കുമാർ, സെക്രട്ടറി പി. ഗോപിനാഥൻ, കൗൺസിലർമാരായ ശ്രീലത മധുസൂദനൻ, സുപ്രഭ പീതാംബരൻ, എഡ്രാക് ജില്ലാപ്രസിഡന്റ് രംഗദാസപ്രഭു, മേഖലാ സെക്രട്ടറി ജി. ചന്ദ്രമോഹൻ, ചൈതന്യ നഗർ സെക്രട്ടറി അമ്പിളി എസ്. കുമാർ, മനക്കൽ റസി. അസോ. പ്രസിഡന്റ് എൻ.ബി. മധുസൂദനൻ, രാംകുമാർ മഠത്തിൽ എന്നിവർ സംസാരിച്ചു. അംഗങ്ങളുടെ കലാപരിപാടികളും വാക്കത്തണും നടന്നു.