കുമ്പളം: കലാകാരന്മാരുടെ സംഘടനയായ സവാക് കുമ്പളം മേഖലാസമ്മേളം ജില്ലാ പ്രസിഡന്റ് വിജയൻ മാവുങ്കൽ ഉദ്ഘാടനം ചെയ്തു. വി.ആർ. മുരുകേശൻ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മറ്റി അംഗം കെ.എസ്. ഗിരിജാവല്ലഭൻ, മേഖലാ സെക്രട്ടറി കെ.ഐ. പങ്കജ്കുമാർ, എ.എസ്. മിറാജ്. സണ്ണി തണ്ണിക്കോട്ട്. പി.ബി. വിനയചന്ദ്രൻ, ഒ.കെ. ഷാജി എം.എം. ദിനേശൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എ.എസ്. മിറാജ് (പ്രസിഡന്റ് ), കെ.ഐ. പങ്കജ്കുമാർ (സെക്രട്ടറി), സണ്ണി തണ്ണിക്കോട്ട് (ഖജാൻജി )എന്നിവരെ തിരഞ്ഞെടുത്തു.