 
കാക്കനാട്: സമീക്ഷ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ വാർഷിക പൊതുസമ്മേളനവും പുതുവത്സരാഘോഷങ്ങളും ഇന്ന് വൈകിട്ട് ആറോടെ കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സിൽ വച്ച് നടക്കും. 32-ാം വാർഷിക പൊതുസമ്മേളനത്തിന്റെയും കാർണിവലിന്റെയും ഉദ്ഘാടനം ഹൈബി ഈഡൻ എം.പി നിർവഹിക്കും. കലാ- സാംസ്കാരിക -രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും മ്യൂസിക്കൽ ലൈറ്റുമുണ്ടാകും.
31 വർഷമായി കലാകായികപരമായ പ്രവർത്തനങ്ങൾക്കുപുറമെ നാടിന്റെ നന്മയ്ക്കുതകുന്ന നിരവധി സാമൂഹിക, സാംസ്‌കാരിക, ചാരിറ്റി പ്രവർത്തനങ്ങൾ സമീക്ഷ ആർട്സ് ആൻഡ് സ്പോർട്‌സ് ക്ലബ് നടത്തിവരുന്നു. പുതുവത്സര പരിപാടികളിലൂടെ ക്ലബിന് ലഭിക്കുന്ന തുക 25പേരുടെ ചികിത്സാസഹായത്തിന് നൽകുമെന്ന് പ്രസിഡന്റ് എ. ലാഫിയും സെക്രട്ടറി എ.കെ. മൃണാളും പറഞ്ഞു.
പരിപാടികൾക്കുശേഷം അർദ്ധരാത്രി 42 അടി ഉയരവും 18 അടി വീതിയുമുള്ള പപ്പാഞ്ഞിയെ കത്തിക്കുമെന്ന് പ്രോഗ്രാം കൺവീനർ ടി.എസ്. നിസാം അറിയിച്ചു.