dyfi
യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിനോടനുബന്ധിച്ച് ഡി.വൈ.എഫ്.ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മത്സരങ്ങൾ ഭരണഭാഷ പുരസ്കാര ജേതാവ് സിന്ധു ഉല്ലാസ് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ സെക്കൻഡ് എഡിഷനോടനുബന്ധിച്ച് മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മത്സരങ്ങൾ സംഘടിപ്പിച്ചു. മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹൈസ്കൂളിൽ സംഘടിപ്പിച്ച ബ്ലോക്ക് തല മത്സരങ്ങളുടെ ഉദ്ഘാടനം ഭരണഭാഷ പുരസ്കാര ജേതാവ് സിന്ധു ഉല്ലാസ് നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് എം.എ. റിയാസ് ഖാൻ അദ്ധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി ഫെബിൻ പി. മൂസ, ബ്ലോക്ക് സെക്രട്ടറിയറ്റ് അംഗം വിജയ് കെ. ബേബി, സി.ആർ. ജനാർദ്ദനൻ, എൻ.വി. പീറ്റർ, ചലച്ചിത്ര പ്രവർത്തകൻ എ.ബി. തിലകരാജ് എന്നിവർ സംസാരിച്ചു.