cpm
സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള കാർഷിക സെമിനാറിന്റെ സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: സി.പി.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മൂവാറ്റുപുഴയിൽ നടത്തുന്ന കാർഷിക സെമിനാറിന് സംഘാടക സമിതി രൂപീകരിച്ചു. ജനുവരി 11ന് മൂവാറ്റുപുഴ ടൗൺ ഹാളിലാണ് സെമിനാർ. കിസാൻ സഭ അഖിലേന്ത്യ ജനറൽ സെക്രട്ടറി ബിജു കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി രൂപീകരണ യോഗം സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം സജി ജോർജ് അദ്ധ്യക്ഷനായി. ഭാരവാഹികളായി ഗോപി കോട്ടമുറിയ്ക്കൽ, പി.ആർ. മുരളിധരൻ (രക്ഷാധികാരികൾ ), പി.എം. ഇസ്മായിൽ (ചെയർമാൻ), അനീഷ് എം. മാത്യു (ജനറൽ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.