 
മൂവാറ്റുപുഴ: അഞ്ചര പതിറ്റാണ്ടായി നഗരത്തിന്റെ മാലിന്യം പേറുന്ന വളക്കുഴി ഡംബിംഗ് യാർഡിന് ശാപമോക്ഷമാകുന്നു. വർഷങ്ങളായി കുന്നുകൂടി മാലിന്യ മലയായി മാറിയ വളക്കുഴിയിൽ ബയോ മൈനിംഗ് ആരംഭിച്ചു. നഗരസഭ ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. ഹെൽത്ത് സ്റ്റാൻഡിംഗം കമ്മിറ്റി ചെയർമാൻ പി.എം. അബ്ദുൾ സലാം അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അജി മുണ്ടട്ട്, നിസ അഷ്‌റഫ്. ജോസ് കുര്യാക്കോസ്, മീര കൃഷ്ണൻ, കൗൺസിലർമാരായ ആർ. രാകേഷ്, പി.എം. സലിം, പി.വി. രാധാകൃഷ്ണൻ, അമൽ ബാബു, ഫൗസിയ അലി, കെ.കെ. സുബൈർ, പായിപ്ര ഗ്രാമ പഞ്ചായത്ത് അംഗം വിജി പ്രഭാകരൻ, നഗരസഭ സെക്രട്ടറി എച്ച്. സിമി, ക്ലീൻ സിറ്റി മാനേജർ എ. നൗഷാദ്, മലിനീകരണ നിയന്ത്രണ ബോർഡ് അസി. എൻജിനിയർ ശാലിനി, ഇ.എം. സാലിഹ, അപർണ ഗിരീഷ്, അജിത് കുമാർ നൈനാൻ, മണി വർണൻ തുടങ്ങിയവർ പങ്കെടുത്തു.
വേനലിൽ അഗ്നി ബാധയും മഴക്കാലത്ത് ഈച്ച, കൊതുക് ശല്യവും സമീപ വാസികൾക്ക് ദുരിതം വിതച്ചിരുന്നു. ബയോ മൈനിംഗിലൂടെ മാലിന്യം നീക്കം ചെയ്യുന്നതോടെ ഈ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
കേരള ഖരമലിന്യ പരിപാലന പദ്ധതി പ്രകാരം ബയോമൈനിംഗിനായി അനുവദിച്ചത് 10.82 കോടി രൂപ
മൈനിംഗ് ചുമതല നാഗ്പൂർ ആസ്ഥാനമായ എസ്.എം.എസ്. ലിമിറ്റഡിന്
നാലര ഏക്കർ വിസ്തൃതി വരുന്ന വളക്കുഴി ഡംബിംഗ് യാർഡ് പ്രവർത്തനം ആരംഭിച്ചത് 1965ൽ
ഡംപ് സൈറ്റിൽ കുമിഞ്ഞു കൂടിയ മാ ലിന്യങ്ങൾ യന്ത്ര സഹായത്തോടെ കുഴിച്ചെടുത്ത് തരംതിരിച്ച് സുരക്ഷിതമായി നീക്കം ചെയ്യുംകുഴിച്ചെടുക്കുന്നവയിലെ ജൈവ മാലിന്യങ്ങൾ വിൻഡ്രോ, ലാർവ കമ്പോസ്റ്റിംഗ് വഴി ജൈവ വളമാക്കി കർഷകർക്ക് വിതരണം ചെയ്യും അജൈവ മാലിന്യങ്ങൾ തരം തിരിച്ച് ഏജൻസിക്ക് കൈമാറും ശേഷിക്കുന്ന മണ്ണ് മാത്രം തിരികെ നിക്ഷേപിക്കും ഈ പ്രക്രിയ പൂർത്തിയാൽ നഗരത്തിൽ നിന്ന് ശേഖരിച്ച് ഇവിടെ എത്തിക്കുന്ന മാലിന്യം തരം തിരിച്ച് ആധുനിക രീതിയിൽ സംസ്‌കരിക്കും.
ഭൂമിക്കു മുകളിൽ 31995 ക്യുബിക് മീറ്ററും ഭൂമിക്കു താഴെ 55905 ക്യുബിക് മീറ്ററും മാലിന്യമാണ് വളക്കുഴിയിൽ നിക്ഷേപിച്ചിട്ടുളളത്. ഇത് ഏകദേശം 44589.18 മെട്രിക് ടൺ വരും. മൂന്ന് മുതൽ ആറ് മാസം കൊണ്ട് ബയോ മൈനിംഗ് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
പി.പി.എൽദോസ്
ചെയർമാൻ
നഗരസഭ