
തൃപ്പൂണിത്തുറ: എറണാകുളം ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും സംഘടിപ്പിച്ച ജില്ലാ കേരളോത്സവത്തിൽ തൃപ്പൂണിത്തുറ നഗരസഭ 231 പോയിന്റ് നേടി ഓവറോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. കലാ മത്സരങ്ങളിലും നഗരസഭ 169 പോയിന്റോടെ രണ്ടാം സ്ഥാനം നേടി. ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ട്രോഫികൾ വിതരണം ചെയ്തു. തൃപ്പൂണിത്തുറ നഗരസഭയ്ക്ക് വേണ്ടി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.കെ. പീതാംബരൻ, കൗൺസിലർമാരായ കെ.ടി. അഖിൽദാസ്, വി.ജി. രാജലക്ഷ്മി, സൗമ്യ മജേഷ്, രജനി ചന്ദ്രൻ, ശോണിമ നവീൻ, കലാകായിക താരങ്ങൾ എന്നിവർ ചേർന്ന് ട്രോഫി ഏറ്റുവാങ്ങി.