f

കൊച്ചി: സ്റ്റേജിൽ നിന്ന് വീണ് ഉമ തോമസിന് ഗുരുതര പരിക്കേറ്റതുമായി ബന്ധപ്പെട്ട കേസിൽ സംഘാടകർ നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. മൃദംഗവിഷൻ മാനേജിംഗ് ഡയറക്ടർ വയനാട് മേപ്പാടി മലയിൽ എം.നിഘോഷ്‌കുമാർ (40), ഓസ്കാർ ഇവന്റ് മാനേജ്മെന്റ് പ്രൊപ്രൈറ്റർ തൃശൂർ പൂത്തോൾ പേങ്ങാട്ടയിൽ പി.എസ്. ജനീഷ് (45) എന്നിവരാണ് ഹർജി നൽകിയത്. ദൗർഭാഗ്യകരമായ സംഭവത്തിൽ തങ്ങൾ നിരപരാധികളാണെന്നും പരിപാടി സംഘടിപ്പിച്ചതിൽ അശ്രദ്ധയുണ്ടായിട്ടില്ലെന്നും ഹർജികളിൽ പറയുന്നു. പരിപാടിക്ക് അനുമതി നേടിയിരുന്നെന്നും ഫയർഫോഴ്സിന്റെയും ഡോക്ടർമാരുടെയും വോളന്റിയർമാരുടെയും സേവനമുണ്ടായിരുന്നെന്നും വ്യക്തമാക്കി. ആംബുലൻസ് സൗകര്യവും ഒരുക്കിയിരുന്നു.