gurdian

കൊച്ചി: പ്രായമായവർക്കും രോഗികൾക്കും ആഗോള നിലവാരത്തിൽ പരിചരണം അവരവരുടെ വീടുകളിൽ ലഭ്യമാക്കുന്ന ഗാർഡിയൻ ഏയ്ഞ്ചൽ ഹോം കെയർ തൊടുപുഴയിൽ പ്രവർത്തനം ആരംഭിച്ചു. കെയർഗിവിംഗ്, നഴ്‌സിംഗ് കെയർ, ഫിസിയോതെറാപ്പി, ഡയഗ്‌നോസ്റ്റിക്‌സ് എന്നീ മേഖലകളിലുള്ള സർവീസുകളാണ് ഗാർഡിയൻ ഏയ്ഞ്ചൽ വീടുകളിൽ ലഭ്യമാക്കുന്നത്.
സേവനങ്ങളുടെ ഗുണമേന്മയിൽ അക്രെഡിറ്റേഷനുള്ള കേരളത്തിലെ ഏക ഹോം ഹെൽത്ത് കെയർ സ്ഥാപനമാണ് ഗാർഡിയൻ എയ്ഞ്ചൽ. പന്ത്രണ്ടാം വാർഷികത്തിൽ അഞ്ചാമത്തെ ശാഖ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗാർഡിയൻ എയ്ഞ്ചൽ ഹോം കെയറിന് കൊച്ചി, കോട്ടയം, തിരുവല്ല, കോഴിക്കോട് എന്നിവിടങ്ങളിലും ശാഖകളുണ്ട്. ദേശീയ തലത്തിൽ പ്രവർത്തനം വിപുലീകരിക്കാൻ സ്ഥാപനം ഒരുങ്ങുകയാണെന്ന് മാനേജിംഗ് ഡയറക്ടർ ടോം ജോർജ് പറഞ്ഞു.