വൈപ്പിൻ: നായരമ്പലം മാനാട്ടുപറമ്പ് തിരുഹൃദയ ദൈവാലയത്തിലെ തിരുനാൾ ജനുവരി 2ന് കൊടിയേറും. ഫാ. മേരിദാസ് കോച്ചേരിയുടെ കാർമ്മികത്വത്തിൽ ദിവ്യബലി നടക്കും. നേർച്ചസദ്യ ദിനമായ 3ന് രാവിലെ 6.30, 9.30, വൈകീട്ട് 3.30, 5.30 എന്നീ സമയങ്ങളിൽ ദിവ്യബലി, നൊവേന, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന എന്നിവ ഉണ്ടാകും. 9.30 ന്റെ തിരുനാൾ ദിവ്യബലിക്ക് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ മുഖ്യകാർമ്മികത്വം വഹിക്കും. 50,000 പേർക്ക് നേർച്ചസദ്യ വൈകീട്ട് 3 വരെ തുടരും.

ജനുവരി 5 മുതൽ 9 വരെ വൈകീട്ട് 4 മുതൽ വൈപ്പിൻ ബൈബിൾ കൺവെൻഷൻ നടക്കും. ഫാ. തോമസ് കാഞ്ഞിരക്കോണം കൺവെൻഷന് നേതൃത്വം നൽകും. ജപമാല, ഗാനശുശ്രൂഷ, വി. കുർബാന, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന എന്നിവ ഉണ്ടാകും. ഫാ. മൈക്കിൾ ഡിക്രൂസ് ചെയർമാനായും സജി കുരിശിങ്കൽ ജനറൽ കൺവീനറായും ജോസ് ആശാരിപറമ്പിൽ ബൈബിൾ കൺവെൻഷൻ കൺവീനറായും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
പത്രസമ്മേളനത്തിൽ വികാരി ഫാ. മൈക്കിൾ ഡിക്രൂസ്, സജി കുരിശിങ്കൽ, ജോസ് ആശാരിപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.